ജിദ്ദ – മക്കയിലെ അൽവഹ്ദ ക്ലബ്ബ് പ്രസിഡന്റ് പദവിയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചതായി ഇന്റർനാഷണൽ റിലേഷൻസ് വിദഗ്ധ ഡോ. ഉലയ്യ മുഹമ്മദ് മലൈബാരി വെളിപ്പെടുത്തി. മക്കയിൽ വളർന്നുവന്നവരാണ് ഞങ്ങൾ. രാജ്യത്തെ സേവിക്കാനും മക്കയുടെ പദവി ഉയർത്താനും ദീർഘകാലത്തെ വൈവിധ്യമാർന്ന അനുഭവം പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അൽവഹ്ദ ക്ലബ്ബിനോടുള്ള സ്‌നേഹം ഞങ്ങളുടെ ഹൃദയങ്ങളിലെ അവിഭാജ്യ ഘടകമാണ് – ഉലയ്യ മലൈബാരി ട്വീറ്റ് ചെയ്തു. 
ഞങ്ങൾ ഞങ്ങളുടെ മേഖലകളിൽ വൈദഗ്ധ്യമുള്ളവരാണ്. ക്ലബ്ബിന്റെ ഉയർച്ചക്ക് ഞങ്ങളുടെ വൈവിധ്യമാർന്നതും വിശിഷ്ടവുമായ പരിചയസമ്പത്തും വൈദഗ്ധ്യവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ക്ലബ്ബ് ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് പാനൽ തങ്ങൾ സമർപ്പിക്കുകയാണെന്നും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉലയ്യ മലൈബാരി പറഞ്ഞു. 
ഉലയ്യ മലൈബാരിയുടെ പാനലിൽ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അഡ്വ. ഇഹ്‌സാൻ അഹ്‌മദ് സംസമി മത്സരിക്കുന്നു. പാനലിൽ പെട്ട എൻജിനീയർ അദീബ് ബൽഖി, മിശാഅൽ അൽഉതതൈബി, എൻജിനീയർ അഹ്‌മദ് ഫാദിൽ, എൻജിനീയർ ബറാ ഖത്താൻ, എൻജിനീയർ നായിഫ് അൽസുബ്ഹി, മുഹമ്മദ് ഫലംബാൻ, എൻജിനീയർ ഹാനി വസാൻ എന്നിവർ ബോർഡ് അംഗത്വത്തിനും മത്സരിക്കുന്നു. ഡോ. ഹുസൈൻ കുഷ്‌കിന്റെയും ഡോ. ബസ്സാം ഗിൽമാന്റെയും ഖാലിദ് അല്ലഹ്‌യാനിയുടെയും നേതൃത്വത്തിലുള്ള പാനലുകളും മത്സര രംഗത്തുണ്ട്.
 
2023 July 19SaudiAL WahdaDr. Alyaa Malibarmakkahtitle_en: al alaya malaibari to conduct al wahda president post

By admin

Leave a Reply

Your email address will not be published. Required fields are marked *