തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ആധിപത്യം പ്രവചിച്ച് മാതൃഭൂമി-പിമാര്‍ക്യു അഭിപ്രായ സര്‍വേയുടെ രണ്ടാം ഘട്ടം. ഇന്ന് പുറത്തുവിട്ട ഏഴ് മണ്ഡലങ്ങളുടെ സര്‍വേ പ്രവചനത്തില്‍ നാലിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പറയുന്നു. വടകര, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, മാവേലിക്കര മണ്ഡലങ്ങളിലെ സര്‍വേയിലെ പ്രവചനമാണ് ചാനല്‍ പുറത്തുവിട്ടത്.
ഇതില്‍ പാലക്കാടും, വടകരയും എല്‍ഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. ആലപ്പുഴ യുഡിഎഫ് തിരിച്ചുപിടിക്കും. മാവേലിക്കരയില്‍ പ്രവചനാതീതമാണ്. മലപ്പുറം, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നാണ് രണ്ടാം ഘട്ടത്തിലെ പ്രവചനം.
കോട്ടയത്ത് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുന്ന വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും ഒരു ശതമാനം മാത്രമെന്നും സര്‍വേ പ്രവചിക്കുന്നു.
സര്‍വേയുടെ ആദ്യഘട്ടത്തില്‍ ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേയാണ് ചാനല്‍ പുറത്തുവിട്ടത്. തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേയാണ് പുറത്തുവന്നത്.
ആറിടത്തും യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. കണ്ണൂരില്‍ എല്‍ഡിഎഫ് ജയിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് രണ്ടാമതെത്തുമെന്നതാണ് സര്‍വേയിലെ മറ്റൊരു ശ്രദ്ധേയ സവിശേഷത. സര്‍വേയുടെ രണ്ട് ഘട്ടങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ സംസ്ഥാനത്തെ 14 മണ്ഡലങ്ങളില്‍ 10 ഇടത്ത് യുഡിഎഫും, മൂന്നിടത്ത് എല്‍ഡിഎഫും, മാവേലിക്കര പ്രവചനാതീതമാണെന്നും സര്‍വേ പ്രവചിക്കുന്നു. സര്‍വേയുടെ മൂന്നാം ഘട്ടം നാളെ പുറത്തുവിടും.
സര്‍വേ പ്രകാരം ഓരോ മണ്ഡലത്തിലും മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ടിംഗ് ശതമാനം
തിരുവനന്തപുരം-യുഡിഎഫ് 37, എല്‍ഡിഎഫ് 34, എന്‍ഡിഎ 27
കാസര്‍കോട്-യുഡിഎഫ് 41, എല്‍ഡിഎഫ് 36, എന്‍ഡിഎ 21
ആറ്റിങ്ങല്‍-യുഡിഎഫ് 36, എല്‍ഡിഎഫ് 32, എന്‍ഡിഎ 29
ചാലക്കുടി-യുഡിഎഫ് 42, എല്‍ഡിഎഫ് 37, എന്‍ഡിഎ 19
വയനാട്-യുഡിഎഫ് 60, എല്‍ഡിഎഫ് 24, എന്‍ഡിഎ 13
കൊല്ലം-യുഡിഎഫ് 49, എല്‍ഡിഎഫ് 36, എന്‍ഡിഎ 14
കണ്ണൂര്‍-എല്‍ഡിഎഫ് 42, യുഡിഎഫ് 39, എന്‍ഡിഎ 17
പത്തനംതിട്ട-യുഡിഎഫ് 33, എല്‍ഡിഎഫ് 31, എന്‍ഡിഎ 31
പാലക്കാട്-എല്‍ഡിഎഫ് 38, യുഡിഎഫ് 36, എന്‍ഡിഎ 24
ആലപ്പുഴ- യുഡിഎഫ് 41, എല്‍ഡിഎഫ് 38, എന്‍ഡിഎ 19
മലപ്പുറം- യുഡിഎഫ് 54, എല്‍ഡിഎഫ് 31, എന്‍ഡിഎ 12
കോട്ടയം-യുഡിഎഫ് 42, എല്‍ഡിഎഫ് 41, എന്‍ഡിഎ 10
മാവേലിക്കര-യുഡിഎഫ് 41, എല്‍ഡിഎഫ് 41, എന്‍ഡിഎ 16
വടകര-എല്‍ഡിഎഫ് 41, യുഡിഎഫ് 35, എന്‍ഡിഎ 22
വാര്‍ത്തയ്ക്ക് കടപ്പാട്: മാതൃഭൂമി ന്യൂസ്