തിരുവനന്തപുരം – പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കിക്കൊണ്ട് കെ. കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍. കെ.കരുണാകരന്റെ വിശ്വസ്തനായാണ് അദ്ദേഹം പാര്‍ട്ടിയില്‍ അറിയപ്പെട്ടിരുന്നത്. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരന്‍ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നത്. തിരുവനന്തപുരം ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
2024 March 20KeralaKa karunakaran’sConfident manLeft Party and Joined BJP ഓണ്‍ലൈന്‍ ഡെസ്‌ക്title_en: After Padmajaya, K. Karunakaran’s confidant also left the Congress and joined the BJP