നെന്മാറ: വിത്തനശ്ശേരി സ്വദേശി സരസ്വതിയാണ് തെരുവ്നായയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. മെയ് മാസത്തിലായിരുന്നു സരസ്വതിയ്ക്ക് നായയുടെ കടിയേറ്റത്. റോഡിലൂടെ നടന്ന് പോവുമ്പോൾ വിത്തനശ്ശേരി കവളപ്പാറയിൽ വെച്ച് തെരുവ് നായ ആക്രമിക്കുകയായിരുന്നു.പേവിഷബാധയേറ്റ സരസ്വതി കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.