തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന മഹേശ്വരന് നായര്‍.
കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന് നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരന് നായരുടെ കൂടുമാറ്റം.
ഉപാധികളില്ലാതെയാണ് ബിജെപിയില്‍ ചേരുന്നതെന്ന് മഹേശ്വരൻ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് ബിജെപിയില്‍ ചേരുന്നതെന്നും മഹേശ്വരൻ നായര്‍ പറഞ്ഞു.