താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ റീല്‍ ചെയ്യുന്നത് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. തങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടുള്ള റീലുകള്‍ക്ക് ചില താരങ്ങള്‍ കമന്റ് ചെയ്യാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ ചെയ്ത കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
View this post on Instagram
A post shared by Aromal R (@_aromal__r)
‘ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്കറ്റ് കഴിക്കൂ’ എന്ന ആരോമല്‍ എന്ന യുവാവിന്റെ ഇൻസ്റ്റാഗ്രാം റീലിനാണ് മോഹന്‍ലാല്‍ കമന്റ് ചെയ്തത്. ”കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂ”വെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. സോഷ്യല്‍ മീഡിയ ലോകം ഇപ്പോള്‍ ഈ കമന്റും ഏറ്റെടുത്തിരിക്കുകയാണ്.