തൃശൂര്‍- ജോലിക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കെ. എസ്. ഇ. ബി ജീവനക്കാരന്‍ മരിച്ചു. കെ. എസ്. ഇ. ബി മുണ്ടൂര്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ മുണ്ടത്തിക്കോട് എസ്. എന്‍. സ്റ്റോപ്പിനടുത്ത് തുണ്ടത്തില്‍ നാരായണന്റെ മകന്‍ സുനില്‍കുമാര്‍ (49) ആണ് മരിച്ചത്.
കുറുമാല്‍ കൊച്ചിന്‍ പ്ലാന്റേഷനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ജോലിയെടുക്കുന്ന സമയത്താണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ജീപ്പില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം ഉച്ചയ്ക്ക്. അമ്മ: സാവിത്രി. ഭാര്യ: ദീപ. മക്കള്‍: അവന്തിക, അനന്തിത.
2024 March 18KeralaKSEB Employeetitle_en: Chest pain during work: k. S. E. B Employee died