ഓസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ കഫേയില്‍നിന്ന് ഒരു റോളും കോഫിയും കഴിച്ചതിന് കിട്ടിയ ബില്ല് കണ്ട് ഞെട്ടി യുവാവ്. രണ്ടു മുട്ട റോളും കോഫിയും കഴിച്ചതിന് നാലായിരം രൂപയുടെ ബില്ലാണ് കഫേയില്‍ കയറിയ ലീ എന്നയാള്‍ക്ക് ചെലവായത്. 77 ഓസ്‌ട്രേലിയന്‍ ഡോളറാണ് ലീക്ക് നല്‍കേണ്ടി വന്നത്. ബില്ല് യുവാവ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. 
ഡാര്‍വിനിലെ ഒരു ബീച്ച്സൈഡിലുള്ള കഫേയില്‍ നിന്ന് ഞായറാഴ്ചയാണ് ലീ ഭക്ഷണം കഴിച്ചത്. അവോക്കാഡോ ചേര്‍ത്തുള്ള രണ്ട് പോര്‍ക്ക് മുട്ട റോളുകളും കൂടാതെ, ഐസ്‌ക്രീമിനൊപ്പം രണ്ട് ഐസ്ഡ് കോഫികളുമാണ് ലീ ഓര്‍ഡര്‍ ചെയ്തത്. ബില്‍ നല്‍കിയപ്പോള്‍, ഏഴ് ഓസ്ട്രേലിയന്‍ ഡോളറാണ് കൂടുതലായി കണ്ടത്.
ഇതോടെ 77 ഓസ്ട്രേലിയന്‍ ഡോളര്‍ ലീക്ക് നല്‍കേണ്ടി വന്നു. അതായത് നാലായിരത്തോളം രൂപ. റോളിന് ഓരോന്നിനായി 19 ഡോളറും അവോക്കാഡോയുടെ വില 3 ഡോളറും കോഫിക്ക് 10, ഐസ്‌ക്രീമിന് 6 ഡോളറുമായിരുന്നു വിലയെന്ന് ലീ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 
ചെറുതായി എക്‌സ്ട്രാ വില വരുമെന്ന് തനിക്കറിയാമായിരുന്നു. പക്ഷേ ബില്ല് വന്നപ്പോള്‍ തനിക്ക് ഇരട്ടി വില എടുക്കേണ്ടി വന്നു.ശ്രദ്ധിക്കാതിരുന്നത് തന്റെ സ്വന്തം തെറ്റാണ്. വില നോക്കാതെയും മെനു കാണാതെയുമിരുന്നതെന്നും ലീ പറയുന്നു. ഞായറാഴ്ചത്തെ അധിക നിരക്ക് കണക്കാക്കിയാലും ഇത് വില കൂടുതലാണെന്ന അഭിപ്രായവും ചിലര്‍ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *