പത്തനംതിട്ട – അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകിയില്ലെന്ന കാരണത്താൽ  ആത്മഹത്യക്ക്ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂർ വല്ലന രാജവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)യാണ് ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്.
അയൽവാസിയായ കുഞ്ഞുമോന്റെ വല്ലനഇടയിലേ വീട്ടിൽ സ്‌റ്റോഴ്‌സ് എന്ന കടയുടെ മുന്നിൽ എത്തി ഇന്നലെ ഉച്ചയ്ക്ക ഒന്നേകാലോടെയാണ് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി രജനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും അയൽക്കാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജർമനിയിൽ ജോലിയായിരുന്ന ത്യാഗരാജന്റെ രണ്ടാം ഭാര്യയാണ് രജനി. സാമ്പത്തികമായി ഇവർ നല്ല നിലയിലായിരുന്നു. പരിചയക്കാരും സുഹൃത്തുക്കളും വിഷമം പറയുമ്പോൾ സഹായിക്കുക എന്നത് ഇവരുടെ ശീലമാണ്. നാട്ടുകാർ നിരവധി പേർ ഇവരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട്. മൂന്നു വർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം മനോവിഷമത്തിലായലിരുന്നു രജനി.
അയൽവാസിയായ കുഞ്ഞുമോന്റെ സഹോദരിയുടെ മരുമകൻ പെരിങ്ങാല സ്വദേശി സജീവ് രജനിയിൽ നിന്ന് മൂന്നു ലക്ഷം രൂപയും 35 പവൻ സ്വർണവും കടം വാങ്ങിയിരുന്നു. സജീവും ഭാര്യയും ഒരുമിച്ച് ചെന്നാണ് പണം വാങ്ങിയത്. അടുത്തിന്റെ രജനിക്ക് രക്തസമ്മർദം വർധിക്കുകയും സ്‌ട്രോക്ക് വരികയും ചെയ്തു. ഈ സമയം എൻജിനീയറിങ് വിദ്യാർഥിയായ മകൻ ആരോമൽ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് പണം കടം വാങ്ങിയാണ് ആശുപത്രി ബിൽ അടച്ചത്. പക്ഷെ കടം വാങ്ങിയവർ കൈമലർത്തിയ സാഹചര്യത്തിലാണ് രജനി ഈ കടുംകൈ ചെയ്തത്.
2024 March 17Keralatitle_en: Housewife died after setting fire in front of shop in Vallana

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed