മലപ്പുറം: മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ. പൊന്നാനിയില്‍ യുഗപ്പിറവിക്കു വേണ്ടി ശ്രമിക്കുകയാണ്. എല്ലാതരത്തിലുമുള്ള അടിയൊഴുക്കുകളും ഉണ്ട്.
പൊന്നാനിയില്‍ ഒരു അവൈലബിള്‍ എംപി വേണമെന്നാണ് ആവശ്യമെന്നും കെ എസ് ഹംസ പറഞ്ഞു. ലീഗ് എംപിമാര്‍ എല്ലാ അവസരങ്ങളിലും വിട്ടുനിന്നുവെന്നും കെ എസ് ഹംസ ആരോപിച്ചു.
‘പൗരത്വ ബില്ലിന്റെ സമയത്ത് ലീഗ് ഒളിച്ചുകളിച്ചു. എന്‍ഐഎ ബില്ലില്‍ വോട്ട് ചെയ്തില്ല. എ എം ആരിഫ് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മുത്തലാഖ് ബില്ലിന്റെ സമയത്ത് ലീഗ് എം പി കല്യാണം കൂടാന്‍ പോയി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിനെതിരെ വോട്ട് ചെയ്യാന്‍ പോയവര്‍ വിമാനം കിട്ടിയില്ല എന്ന് പറഞ്ഞ് ബോംബെയില്‍ കൂടി. താന്‍ അത് ലീഗ് കമ്മിറ്റിയില്‍ പറഞ്ഞു. ഇരുപത്തിനാലോളം വിമാനങ്ങള്‍ അതിനുശേഷവും ഡല്‍ഹിയില്‍ നിന്ന് ബോംബയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നു, അതിലൊന്നും പോയില്ല.
വിമാനം കിട്ടിയില്ലെന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരുന്നു. എല്ലാ രീതിയിലും ലീഗ് മുങ്ങിക്കളിക്കുകയാണ്. നിഷ്‌കളങ്കരായ ലീഗ് അണികള്‍ക്ക് ഒരു നേട്ടവുമില്ല. ഇപ്പോഴത്തെ നേതൃത്വത്തോട് അണികള്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. ആത്മാര്‍ത്ഥതയുള്ള അണികളെ ലീഗ് നേതൃത്വം പണയംവെക്കുകയാണെന്നും കെ എസ് ഹംസ ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *