കോഴിക്കോട്: യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മോഷണവും തുടർന്നുണ്ടായ അതിക്രമങ്ങളുമാണ് യുവതിയുടെ മരണത്തിന് കാരണം. ബലാത്സംഗ കേസിൽ പ്രതിയായ മലപ്പുറം സ്വദേശിയാണ് അനുവിൻ്റെ കൊലപാതകത്തിന് പിന്നാലെന്നും പോലീസ് പറയുന്നു. 
സംഭവ ദിവസം മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനുവിന് ലിഫ്റ്റ് കൊടുത്തു. പിന്നീട് തോട്ടിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തോട്ടിൽവെച്ച് വെള്ളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണാഭരണങ്ങൾ കവർന്നാണ് ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നത്. 
ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് പറയുന്നത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.  
ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര് വിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് കോഴിക്കോട് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിൻ്റെ മൃതദേഹം പിന്നീട് കണ്ടെത്തുന്നത് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ നിന്നാണ്. 
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ  അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്‍റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed