കുവൈറ്റ്:  സാന്ത്വനം കുവൈറ്റ് , ബ്ലഡ്‌ ഡോണേഴ്‌സ്  കേരള  കുവൈറ്റ്‌ ചാപ്റ്ററുമായി ചേർന്ന്  രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. റമദാൻ മാസത്തിലെ ബ്ലഡ്‌ ബാങ്കിലെ രക്‌തദൗർലഭ്യം കണക്കിലെടുത്താണ്  റമദാൻ മാസത്തിൽ  ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
  മാർച്ച്‌ 21 വ്യാഴാഴ്ച രാത്രി 8 മണിമുതൽ  11.30 വരെ അദാൻ ബ്ലഡ്‌ ട്രാൻസ്ഫ്യുഷൻ  സെന്ററിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്.  രക്തം ദാനം ചെയ്യാൻ താല്പര്യപ്പെടുന്നവർ  66961480, 99164260, 99753705 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *