ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന് ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുരുഗ്രാമിന് സമീപമുള്ള ചൗമ ഗ്രാമത്തിലാണ് സംഭവം. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്.
മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോൾ പ്രകോപിതനായി പ്രകോപിതനായി യുവതിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദ്ദിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ചൗമ ഗ്രാമത്തിലെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.