കൂറ്റനാട് : പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ചെന്ന പരാതിയിൽ ചാലിശ്ശേരി പോലീസ് മാതാവിനെയും ആൺസുഹൃത്തിനെയും അറസ്റ്റുചെയ്തു. മക്കളുടെ പരാതിയെത്തുടർന്നാണ് പെരുമ്പിലാവ് മുളക്കത്ത് ഹഫ്‌സ (38), ഒപ്പം താമസിക്കുന്ന കപ്പൂർ പള്ളങ്ങാട്ടുചിറ സ്വദേശി മുഹമ്മദ് ഷബീർ (33) എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഹഫ്‌സയും ഭർത്താവും മാസങ്ങളായി ബന്ധം പിരിഞ്ഞാണ് കഴിയുന്നത്. തുടർന്നാണ് സുഹൃത്തായ മുഹമ്മദ് ഷബീറിനൊപ്പം ഹഫ്‌സ ചാലിശ്ശേരിയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. ഒപ്പം തന്റെ പ്രായപൂർത്തിയാവാത്ത കുട്ടികളെയും കൂടെ കൂട്ടി.