വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ  ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ജനിതകശാസ്ത്രവും ഗാസ്ട്രിക്  ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുന്നത്. നീണ്ടുനിൽക്കുന്ന ദഹനക്കേട്, എപ്പോഴുമുള്ള അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറു വീര്‍ത്തിരിക്കുക, വയറുവേദന, ഓക്കാനം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം. 
ആമാശയ ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ ചില ശീലങ്ങളും ജീവിതശൈലി തിരഞ്ഞെടുപ്പുകളും വയറ്റിലെ ക്യാൻസർ വരാനുള്ള സാധ്യതയെ കൂട്ടാം.  ഉപ്പിട്ട ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അച്ചാറിട്ട ഭക്ഷണങ്ങള്‍, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള അമിതമായ ഉപ്പിട്ട ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഭാവിയില്‍ നിങ്ങളുടെ ആമാശയ പാളിയുടെ വീക്കം വർദ്ധിപ്പിക്കാനും അതോടൊപ്പം ആമാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമാകും. അമിതമായി പുകവലിക്കുന്നത് നിങ്ങളുടെ ശരീരത്തെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂ. അത് നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നു, ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെ സാധ്യതയെ കൂട്ടുകയും ചെയ്യും. അതിനാല്‍ പുകവലി ഉപേക്ഷിക്കുക. 
ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് അമിതവണ്ണവും വയറ്റിലെ അർബുദവും പോലുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യത കൂട്ടും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നതും നല്ലതല്ല. അവശ്യ പോഷകങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വയറ്റിലെ ക്യാന്‍സറിനെ തടയാന്‍ സഹായിക്കും.സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ നോക്കുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *