കൊച്ചി-തന്റെ വിഷാദ രോഗത്തിന് കാരണം പ്രണയനൈരാശ്യമല്ല ചൈല്‍ഹുഡ് ട്രോമകളാണെന്ന് നടി ശ്രുതി രജനികാന്ത്. ‘ചക്കപ്പഴം’ എന്ന സീരിയിലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ മാത്രമല്ല, നിലവില്‍ സിനിമയിലും സജീവമാണ് ശ്രുതി. കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങളാണ് ശ്രുതി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു ബന്ധുവില്‍ നിന്നും താന്‍ ചൂഷണം നേരിട്ടിട്ടുണ്ട് എന്നാണ് ശ്രുതി പറയുന്നത്. ‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം.’
എന്നോട് ഇതിനെ കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് അവര്‍ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും. കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. പ്രതികരിക്കണം.’
മാക്‌സിമം കൊല്ലുകയായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്.’
കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ അയാം സോറി എന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. ടേക്ക് കെയര്‍ ഓള്‍ ദ ബെസ്റ്റ് എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ കസിന്‍സില്‍ ഒരാളാണ് അത്. അയാള്‍ എന്നെ കണ്ട് പേടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’
ഞാനത് പറയുമോ എന്ന പേടി കാരണം എന്റെയോ എന്റെ അനിയത്തിമാരുടെയോ അടുത്ത് വരില്ല. അയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ആ ചിന്ത അയാളെ എന്നും വേട്ടയാടും’ എന്നാണ് ശ്രുതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
2024 March 16EntertainmentinterviewabuseSruthicousinഓണ്‍ലൈന്‍ ഡെസ്‌ക് title_en: Actress Sruthi Rajanikanth reveals about abuse during childhood days

By admin

Leave a Reply

Your email address will not be published. Required fields are marked *