തിരുവനന്തപുരം: നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.സ്കൂട്ടറിൽ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

View this post on Instagram

A post shared by Gopika Anil (@gops_gopikaanil)

സീരിയൽ താരം ​ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.
”കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേ​റ്ററിൽ ജീവന് വേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ആശുപത്രി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു”-ഗോപിക കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *