എല്‍ജി മെഗാ ഓണം ഓഫറിന് തുടക്കം ! ഈ ഓണക്കാലത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങള്‍ ! ആറു ലക്ഷം രൂപ വിലമതിക്കുന്ന എല്‍ജി മെഗാ ഹോം പാക്കേജ്, 200 എല്‍ഇഡി ടിവികള്‍ സൗജന്യം

കോട്ടയം: ഓക്സിജന്‍ ഡിജിറ്റലില്‍ എല്‍ജി ഓണം ഓഫറിന് തുടക്കം. എല്‍ജി ഉത്പന്നങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ആറു ലക്ഷം രൂപ വിലമതിക്കുന്ന എല്‍ജി മെഗാ ഹോം പാക്കേജ്, ഓണം സ്പെഷ്യല്‍ ലക്കി ഡ്രോയിലൂടെ 200 എല്‍ഇഡി ടിവികള്‍, തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഓക്സിജന്‍ ഡിജിറ്റലിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എല്‍ജി ഹോം എന്‍റര്‍ടെയിന്‍മെന്‍റ് ഓഫറുകള്‍, ഹോം അപ്ലയന്‍സ് ഓഫറുകള്‍ എന്നിവയും ലഭ്യമാണ്.

ഹോം എന്‍ര്‍ടെയിന്‍മെന്‍റിന്‍റെ ഭാഗമായി എല്‍ജി ടിവികള്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട് ക്യാമറ, ഇയര്‍ ബഡ്സ് എന്നിവ സൗജന്യമാണ്. തിരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്ക് 154990 രൂപ വിലയുള്ള എല്‍ജി ടിവി സൗജന്യം.
ഹോം അപ്ലയന്‍സസ് ഓഫറില്‍ എല്‍ജി സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം കണ്ടെയ്നര്‍സെറ്റ്, വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ രണ്ടു ലിറ്റര്‍ ഏരിയല്‍ ലിക്വിഡ്, മൈക്രോവേവ് ഓവനൊപ്പം ഗ്ലാസ് ബൗള്‍ കിറ്റ്, എയര്‍ കണ്ടീഷനറുകള്‍ക്ക് അഞ്ചുവര്‍ഷത്തെ വാറന്‍റി, വാട്ടര്‍ പ്യൂരിഫയറുകളുടെ സ്റ്റൈന്‍ലന്‍സ് സ്റ്റീല്‍ ടാങ്കുകള്‍ക്ക് 10 വര്‍ഷത്തെ വാറന്‍റി എന്നിവയും തികച്ചും സൗജന്യം.

20000 രൂപ വരെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക്, ഒരു രൂപ ഇഎംഐ എന്നിവ ലഭ്യമാണ്. ഇഎംഐ 999 രൂപ, സീറോ ഡൗണ്‍ പേയ്മെന്‍റ് എന്നിവയും ലഭ്യമാണ്. തെരഞ്ഞെടുത്ത എല്‍ജി ടിവികള്‍ക്ക് 3 വര്‍ഷം വാറണ്ടി ഓണം ഓഫറിന്‍റെ ഭാഗമായി നല്‍കുന്നു. ഓക്സിന്‍റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *