ഡൽഹി: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ആന്റണി ആൻഡ്രൂസിനെ നിയമിച്ചു. മഹാരാഷ്‌ട്രക്കാരനായ ഇരുപത്തേഴുകാരൻ ആന്റണി മുമ്പ് ഗോകുലം കേരളയുടെ കോച്ചായിരുന്നു.
2013 മുതൽ പരിശീലകരംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്‌സി എ ലൈസൻസുള്ള പരിശീലകരിൽ ഒരാളാണ് ആന്റണി ആൻഡ്രൂസ്.
അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ പരിശീലകനായി ഇഷ്‌ഫാഖ് അഹമ്മദിനെയും നിയമിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകനായിരുന്നു ഈ ഇന്ത്യൻ മുൻ താരം. ഐ എം വിജയൻ തലവനായ ടെക്‌നിക്കൽ കമ്മിറ്റിയാണ് പരിശീലകരെ തെരഞ്ഞെടുത്തത്.
