ജിദ്ദ : പീപ്പിൾസ് കൾച്ചറൽ ഫോറം (പിസിഎഫ്) ജിസിസി മലപ്പുറം ജില്ലാ കമ്മറ്റി വാർഷിക കൗൺസിൽ 2024/25 വർഷത്തേക്കായി തെരഞ്ഞെടുത്ത കമ്മിറ്റിക്ക് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി അംഗീകാരം നൽകി.
സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി വണ്ടൂർ പ്രസിഡന്റ്, ശിഹാബ് കെ വേങ്ങര സെക്രട്ടറി, റഷീദ് കാരത്തൂർ തിരൂർ ട്രഷറർ വൈസ് പ്രസിഡന്റ്മാർ സൈതലവി വൈലത്തൂർ താനൂർ, യൂനുസ് മൂന്നിയൂർ വള്ളിക്കുന്ന്, ജാഫർ മുല്ലപ്പള്ളി മങ്കട, ജലീൽ കടവ് കൊണ്ടോട്ടി, ജോയിന്റ് സെക്രട്ടറിമാർ ഷാഫി കഞ്ഞിപ്പുര കോട്ടക്കൽ ( മീഡിയ ഇൻ ചാർജ്ജ്), സുൽത്താൻ സക്കീർ പൊന്നാനി, ഷംസു പതിനാറുങ്ങൽ തിരൂരങ്ങാടി , മുഹമ്മദലി മാണൂർ തവനൂർ എന്നിവരെ തെരഞ്ഞെടുത്തു . ജാഫർ അലി ദാരിമി , ഷാഹിർ മൊറയൂർ, നിസാമുദ്ദീൻ കാളമ്പാടി മലപ്പുറം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ ധൃതി പിടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ പിസിഎഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷനായി. ശിഹാബ് വേങ്ങര, റഷീദ് കാരത്തൂർ, യുകെ സിദ്ധീഖ് ചമ്രവട്ടം, മൊയ്തീൻ ഷാ പൊന്നാനി, സലാം നീരോൽപാലം, ഇബ്രാഹിം എടപ്പറ്റ, മുഹമ്മദലി ബാവ, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.