ചെന്നൈ: തമിഴ്നാട് മുന്‍ മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി ഉത്തരവ്. ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കാര്‍ത്തികേയന്റേതാണ് വിധി.
ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ്. അനധികൃത സ്വത്തുകേസില്‍ അന്വേഷണം നടത്താനും തെളിവുണ്ടെങ്കില്‍ അറസ്റ്റുചെയ്യാനും ഇഡിക്ക് അധികാരമുണ്ടെങ്കിലും ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു നേരത്തെ ബാലാജിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
