ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജിവെച്ച് വിവാദമുയര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ പഞ്ചാബില്‍ ബിജെ പി സ്ഥാനാര്‍ഥിയായേക്കും.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ലുധിയാന ലോക്‌സഭാമണ്ഡലത്തിൽ ഗോയലിനെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചന. പഞ്ചാബ് കേഡര്‍ ഐ എഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മുമ്പ് ലുധിയാനയില്‍ ഡെപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന അകാലിദളായിരുന്നു 2019-ല്‍ ലുധിയാനയില്‍ മത്സരിച്ചത്. വീണ്ടും സഖ്യത്തിനുള്ള ശ്രമങ്ങള്‍ ബിജെപിയും അകാലിദളും തുടരുന്നതിനിടയിലാണ് അരുണ്‍ ഗോയലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാർട്ടിയുടെ നീക്കം.
ബിജെപി അകാലിദള്‍ സഖ്യമുണ്ടായാല്‍ ഗോയലിനെ പൊതുസമ്മതസ്ഥാനാര്‍ഥിയാക്കാം എന്നാണ് ബിജെപിയുടെ ധാരണ.