തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് എബിപി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വേ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇത്തവണയും സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം.
യുഡിഎഫ് 44.5 ശതമാനം വോട്ടും, എല്‍ഡിഎഫ് 31.4 ശതമാനം വോട്ടും, എന്‍ഡിഎ 19.8 ശതമാനവും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ 4.3 ശതമാനം വോട്ട് വിഹിതം നേടും.