പൊന്നാനി: ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ ദിവസങ്ങൾ നിലനിൽക്കെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള കേന്ദ്രസർക്കാരിൻ്റെ വിജ്ഞാപനം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെക്കുമെന്നും, ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ വിവാദഭേദഗതി നിയമം പിൻവലിക്കുമെന്നും കെപിസിസി സെക്രട്ടറി പിടി അജയമോഹൻ പറഞ്ഞു. പൊന്നാനിയിൽ നടന്ന യുഡിഎഫ് പ്രതിഷേധ പ്രകടന സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ പുറത്തിറക്കിയ വിവാദ പൗരത്വ ഭേദഗതിയുടെ കോപ്പി മുൻ എംപി സി ഹരിദാസ് റോഡിലിട്ട് കത്തിച്ച് പ്രതിഷേധിച്ചു. മുസ്തഫ വടമുക്ക് അധ്യക്ഷവഹിച്ചു. വി സയ്ദ് മുഹമ്മദ് തങ്ങൾ, അഹമ്മദ് ബാഫഖി തങ്ങൾ,കെ ശിവരാമൻ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, പി എം കുഞ്ഞുമുഹമ്മദ്, എൻ പി നബീൽ,ഷബീർ ബിയ്യം, കെ വി സുജീർ, ഫർഹാൻ ബിയ്യം എന്നിവർ പങ്കെടുത്തു സംസാരിച്ചു