ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. ഒപ്റ്റിക് നാഡി എന്നറിയപ്പെടുന്ന കണ്ണിൻ്റെ പിൻഭാഗത്തെ നാഡിക്ക് കേടുപാടുകൾ വരുത്തി അന്ധതയ്ക്ക് കാരണമാകുന്ന നേത്രരോഗങ്ങളുടെ ഒരു കൂട്ടമാണ് ഗ്ലോക്കോമ. ആളുകൾക്ക് ആദ്യം അവരുടെ പെരിഫറൽ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയേക്കാം. കാഴ്ചയിലെ മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കപ്പെടണമെന്നില്ല. ശ്രദ്ധിച്ചില്ലെങ്കിൽ, ഇത് അന്ധതയിലേക്ക് നയിച്ചേക്കാം. ഗ്ലോക്കോമ ഉള്ള പലർക്കും ഉയർന്ന കണ്ണ് മർദ്ദം ഉണ്ടാകാം.
“ഗ്ലോക്കോമ, കണ്ണും തലച്ചോറും തമ്മിലുള്ള സുപ്രധാന കൂട്ടിചേർക്കലായ ഒപ്റ്റിക് നാഡിയെ തകരാറിലാക്കുന്ന ഒരു കൂട്ടം നേത്ര രോഗമാണ്. കേടുപാടുകൾ പലപ്പോഴും കണ്ണിനുള്ളിലെ ഉയർന്ന മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഇൻട്രാക്യുലർ പ്രഷർ (IOP) എന്നറിയപ്പെടുന്നു.
40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം (family history)പ്രമേഹം, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങൾകണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവർ
പെരിഫറൽ കാഴ്ച നഷ്ടം കണ്ണ് വേദനയും തലവേദനയുംകാഴ്ച മങ്ങൽകണ്ണുകൾ ചുവക്കുക