രാവിലത്തെ ഇളംവെയില്‍ കൊള്ളുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന സ്രോതസ്സ്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയുമൊക്കെ വികസനത്തിന് ആവശ്യമായ കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ ഇളം വെയില്‍ കൊള്ളുന്നത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടും. അതിനാല്‍ രാവിലെ ഇളംവെയില്‍ കൊള്ളുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ആവശ്യത്തിന് ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഇ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലത്തെ വെയില്‍ കൊള്ളുന്നത് സഹായിക്കും. അതുപോലെ നമ്മുടെ മൂഡ് നല്ലതാക്കാനും വിറ്റമിന്‍ ഡിക്ക് കഴിയും. വിഷാദവും ഉത്കണ്ഠയുമകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ദിവസം മുഴുവനും ഉന്മേഷം ലഭിക്കാനും സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്. രാവിലത്തെ ഇളംവെയില്‍ കൊള്ളുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.