കോട്ടയം: റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയിട്ടുള്ള സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പിഴ തുക ഒടുക്കി റിട്ടേൺ സമർപ്പിക്കേണ്ട സമയം മാർച്ച് 31 ന് അവസാനിക്കുമെന്നും സൊസൈറ്റികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ രജിസ്ട്രാർ ( ജനറൽ) അറിയിച്ചു.