ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും തമ്മില്‍ സീറ്റുധാരണയായി. സി.പി.എമ്മിന്റെ രണ്ടു സിറ്റിങ് സീറ്റിലൊന്നായ കോയമ്പത്തൂര്‍ ഡി.എം.കെ ഏറ്റെടുക്കും. മധുര, ഡിണ്ടിഗല്‍ സീറ്റുകളില്‍ സിപിഎം മത്സരിക്കും.
നിലവിലെ സിറ്റിങ് സീറ്റുകളായ നാഗപട്ടണം, തിരുപ്പൂര്‍ എന്നിവ തന്നെ സിപിഐക്ക് ലഭിച്ചു. കോയമ്പത്തൂര്‍ സീറ്റില്‍ ബി.ജെ.പി. കടുത്ത മത്സരത്തിന് ഒരുങ്ങുന്നുവെന്ന വിലയിരുത്തലിലാണ് ഡിഎംകെ സീറ്റ് ഏറ്റെടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്.