ഡല്‍ഹി: സംസ്ഥാനത്ത് ബിജെപി- ജെജെപി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചേക്കുമെന്ന് സൂചന.
കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ മുണ്ട, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് എന്നിവരെ നിരീക്ഷകരായി ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. അതിനിടെ ഖട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്.
ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം ഖട്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം.