കൊച്ചി: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് നടനും എന്‍ഡിഎ നേതാവുമായ ശരത് കുമാർ.
തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് താൻ എൻഡിഎയിൽ ചേർന്നതെന്നും സമത്വ മക്കൾ കക്ഷി അധ്യക്ഷനായ ശരത് കുമാർ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനും സിപിഐഎം സ്ഥാനാർത്ഥിയായി വി എസ് സുനിൽ കുമാറുമാണ് തൃശ്ശൂരില്‍ മത്സരരംഗത്തുള്ളത്.