മലപ്പുറം: പോത്തുകല്ലില്‍ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം  ഉയരുന്നു. രണ്ട് മാസത്തിനിടെ 350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയ്ക്കിടെ മൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 
രോഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച വന്നിട്ടുണ്ടെന്നാണ് ആരോപണം. രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ പോത്തുകല്ല് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടില്ലെന്നാണ് പരാതി. 
പോത്തുകല്ല് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ അവധിയിലാണ്. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ജില്ലാ കലക്ടര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പോത്തുകല്ല് പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങള്‍ സമരത്തിലാണ്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *