ബംഗളൂരു-300 -ല്‍ 310 മാര്‍ക്ക് വാങ്ങിയിരിക്കുകയാണ് ബംഗളൂരുവിലെ ചില നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍.രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് -ലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 -ല്‍ 310, 300 -ല്‍ 315 ഒക്കെ മാര്‍ക്ക് കിട്ടിയത്. ജനുവരിയില്‍ നടന്ന ബിഎസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കാണ് ഇങ്ങനെ വിചിത്രമായ ചില മാര്‍ക്കുകള്‍ കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞത്, ‘ശരിക്കും ഇത് തമാശ തന്നെയാണ്. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300 -ല്‍ 310 ഉം 315 ഉം മാര്‍ക്കൊക്കെ കിട്ടിയിട്ടുണ്ട്’ എന്നാണ്.
വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിലും സംഭവം പെട്ടു. അപ്പോള്‍ തന്നെ പരീക്ഷാഫലം പിന്‍വലിക്കുകയായിരുന്നു. പിന്നീട്, തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചു. എന്നാല്‍, അതേസമയം തിരുത്തിയ മാര്‍ക്കിലും അതൃപ്തിയുണ്ട്. ഒരു രക്ഷിതാവ് പറഞ്ഞത്, ‘തന്റെ കുട്ടിക്ക് 275 മാര്‍ക്കുണ്ടായിരുന്നത് ഒറ്റരാത്രി കൊണ്ട് 225 മാര്‍ക്കായി മാറി. അതില്‍ വളരെ അധികം നിരാശ തോന്നി. എന്നാല്‍, ഗ്രേഡില്‍ മാറ്റമില്ല എന്നത് മാത്രമാണ് ആശ്വാസം’ എന്നാണ്.
അതേസമയം യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത് അവസാന നിമിഷം ഇന്റേണല്‍ മാര്‍ക്കുകള്‍ ഇതിനൊപ്പം ചേര്‍ക്കേണ്ടി വന്നു. അതിനാലാണ് മാര്‍ക്കിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചത് എന്നാണ്. മാര്‍ക്ക് തിരുത്തിയത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ല എന്നും അധികൃതര്‍ പറയുന്നു.
2024 March 11IndianursingexamMarksBangloreഓണ്‍ലൈന്‍ ഡെസ്‌ക് title_en: 310 out of 300! Nursing students in Bengaluru score more than maximum marks