തൃശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വനത്തില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അര മണിക്കൂറോളം ആന റോഡില്‍ തന്നെ നിലയുറപ്പിച്ചു. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഓടുന്ന ബസിന് നേര്‍ക്കാണ് ആന പാഞ്ഞടുത്തത്. എന്നാല്‍, ആന റോഡിലേക്ക് വരില്ലെന്ന വിശ്വാസത്തില്‍ ബസ് മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ആന റോഡിലേക്ക് കുതിച്ചെത്തിയത്. ആനയ്ക്ക് മദപ്പാടുണ്ടെന്ന് സംശയമുണ്ടെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി