ഉഴവൂർ: ഉഴവൂർ ടൗണിൽ മിനി ബൈപാസ് ആയി ഉപയോഗിക്കുവാൻ സാധിക്കുന്ന ഉഴവൂർ ഒറ്റത്തങ്ങാടി കരയോഗം റോഡ് ന്റെ വികസനത്തിനു അഡ്വ മോൻസ് ജോസഫ് എം എൽ എ അനുവദിച്ച 34 ലക്ഷം രൂപയും, ഉഴവൂർ പഞ്ചായത്ത് വകയിരുത്തിയ 3.72 ലക്ഷം രൂപയും ചിലവഴിച്ചു പൂർണ്ണമായും പേവിങ് ടൈൽ വിരിച്ചു നിർമ്മാണം പൂർത്തിയാക്കിയ റോഡ് അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു.
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, വാർഡ് മെമ്പർ സിറിയക് കല്ലടയിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈമൺ ഒറ്റത്തങ്ങാടിയിൽ എന്നിവർ റോഡിന്റെ ശോച്യാവസ്ഥ ബഹു എം എൽ യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
സ്ഥിരമായി വെള്ളക്കെട്ട് ഉള്ള പ്രദേശം എന്ന നിലയിൽ ടി റോഡ് മുഴുവൻ ഇന്റർലോക് ചെയ്തു സ്ഥിരമായി പ്രശ്നപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എം എൽ എ ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
ടി പ്രവർത്തികൾ പൂർത്തിയാക്കുന്നത്തോടെ ഉഴവൂർ ടൌൺ കൂടാതെ ആളുകൾക്ക് പാലാ- കൂത്താട്ടുകുളം പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും.
ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം യോഗത്തിന് ആദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിറിയക് കല്ലടയിൽ യോഗത്തിന് സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്,പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പർ എലിയമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈമൺ ഒറ്റത്തങ്ങാടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഗ്രാമീണ റോഡ് ഏറ്റെടുത്തു മിനി ബൈപാസ് യാഥാർദ്യമാക്കുവാൻ ഫണ്ട് അനുവദിച്ച എം എൽ എ യെ യോഗം അനുമോദിച്ചു.സീസർ വെട്ടുകല്ലേൽ, ഗോപാലൻ മാസ്റ്റർ, പ്രേംകുമാർ ഉൾപ്പെടെ ഉള്ള പ്രദേശവാസികൾ പങ്കെടുത്തു.