🌅ജ്യോതിർഗ്ഗമയ🌅                 1199  കുംഭം 27പൂരുരുട്ടാതി /അമാവാസി /കുംഭവാവ് 2024, മാർച്ച് 10 ഞായർമഞ്ഞനിക്കര പെരുന്നാൾ
ഇന്ന്;* വിസ്മയത്തിൻ്റെ അന്താരാഷ്ട്ര ദിനം![ International Day Of Awesomeness ; ആളുകൾ (നിങ്ങളുൾപ്പെടെ) എല്ലാ ദിവസവും ഗംഭീരരാണ്, എന്നിട്ടും സ്വയം അത് തിരിച്ചറിയുന്നില്ല.  ഈ ദിവസം വ്യത്യസ്തമാക്കാം. എല്ലാ രൂപങ്ങളിലുമുള്ള വിസ്മയം അഭിനന്ദിക്കപ്പെടേണ്ടതാണ്.]

* അന്താരാഷ്ട്ര വിഗ് ദിനം ![ International Wig Day ;  വൈവിധ്യമാർന്ന ഹെയർപീസുകൾ ഉപയോഗിച്ച് നിങ്ങളുടെ രൂപഭാവം തൽക്ഷണം മാറ്റുക, ആഘോഷിക്കുക. ഡെൻമാർക്കിലെ വസ്ത്രശാലയായ ‘ടെമാഷോപ്പ് ‘, ജീവിതം അൽപ്പം രസകരമാക്കാൻ ഈ ആഘോഷം സൃഷ്ടിച്ചു.  തിരക്കുപിടിച്ച ജീവിതത്തിൻ്റെ സ്ഥിരതയുള്ള വലിവും തള്ളലും വിരസതയും മാറ്റി എല്ലാവർക്കും  കുഴപ്പത്തിലാകാം. 😜😂 പുരുഷന്മാരേയും സ്ത്രീകളേയും പെൺകുട്ടികളേയും ആൺകുട്ടികളേയും ചേരാൻ ക്ഷണിക്കുന്നു!  👏😂] 
* അന്താരാഷ്ട്ര ബാഗ് പൈപ്പ് ദിനം ! [ International Bagpipe Day ;  ആഘോഷങ്ങളിലും ഒത്തുചേരലുകളിലും  ആവേശകരവും പരമ്പരാഗതവുമായ സവിശേഷമായ സംഗീതരസം നൽകുന്ന താളവാദ്യം ]
 * ബാറ്ററി പരിശോധന ദിനം![ Check Your Batteries Day ; സ്മോക്ക് ഡിറ്റക്ടറുകൾ, കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ, റാഡൺ ഡിറ്റക്ടറുകൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയിൽ ബാറ്ററികൾ പരിശോധിക്കുന്നതിനുള്ള വിലപ്പെട്ട സമയം, കാരണം  ഇത്തരം ഡിറ്റക്ടറുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും. ]
* ദേശീയ മാരിയോ ദിനം! [National Mario Day ; അതിമനോഹരമായ ലോകങ്ങളിലൂടെ, കടുത്ത ശത്രുക്കളോട് പോരാടി രാജകുമാരിയെ രക്ഷിക്കുന്ന ഈ ഇറ്റാലിയൻ പ്ലംബറിൻ്റെ സാഹസിക കഥയിൽ ചേരൂ! 😜 ]
* ദേശീയ  ഉച്ചഭക്ഷണ പൊതിച്ചോർ ദിനം! [ National Pack Your Lunch Day ;  ജോലിസ്ഥലത്തേക്ക് ഒരു പായ്ക്ക് ഉച്ചഭക്ഷണം കൊണ്ടുവന്ന് പണം ലാഭിക്കുക.  കൂടാതെ, നിങ്ങളുടെ ഇടവേളയിൽ രസകരമായ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ലഭിക്കും! ]

ദേശീയ പാവാട ദിനം ! [ National Skirt Day ; ഒന്ന് മൂളി നോക്കൂ, “പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ…  😂 ”  ഓരോ ചുവടിലും നൃത്തം ചെയ്യുന്ന, വ്യക്തിഗത ശൈലി പ്രകടിപ്പിക്കുന്ന, ആയാസരഹിതമായ ചാരുതയുടെ സ്പർശം നൽകിക്കൊണ്ട് ആശ്വാസം പകരുന്ന ഒഴുകുന്ന വസ്ത്രങളുടെ ദിനം ]

* Pretzel Sunday! * National Dry Shampoo Day !* National Blueberry Popover Day!* National Ranch Day!
* ടിബറ്റൻ പ്രക്ഷോഭ ദിനം  !* ബൾഗേറിയ: ഹോളോകോസ്റ്റ് ഓർമ്മ   ദിനം!* അമേരിക്ക: ദേശീയ വനിത എച്ച് ഐ വി എയ്ഡ്സ് ബോധവൽക്കരണ ദിനം!ഹാരിയറ്റ് ടബ്മാൻ ഡേ !
* കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ്) സ്ഥാപക ദിനം!
*  മുസ്ലീം ലീഗ്‌ 77-ലേക്ക്‌ (1948)
.    ഇന്നത്തെ മൊഴിമുത്ത്.  ************ ”മൃഗത്തെപ്പോലെ പെരുമാറിയിട്ട്‌ ഒരാൾ പറയുകയാണ്‌; ‘മനുഷ്യനാകുമ്പോൾ അങ്ങനെയാണ്‌.’ അവനോട്‌ ഒരു മൃഗത്തെപ്പോലെ പെരുമാറിയാൽ അവൻ പറയും:   ‘ഞാനും ഒരു മനുഷ്യനല്ലേ?”
.        [ – കാൾ ക്രാസ്‌ ]     *********** പ്രമുഖനായ മലയാള ഗദ്യ സാഹിത്യകാരനും അദ്ധ്യാപകനുമായ ചാത്തനാത്ത് അച്യുതനുണ്ണിയുടെയും (1939) ,

കാനഡയുടെ 19-ാമത് പ്രധാനമന്ത്രിയായും (ആദ്യത്തെയും ഏക വനിതാ പ്രധാനമന്ത്രിയും.)  പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് , കനേഡിയൻ ചരിത്രത്തിൽ നീതിന്യായ മന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ വനിതയും നാറ്റോ അംഗരാജ്യത്തിൽ പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിതയും അഭിഭാഷകയും നയതന്ത്രജ്ഞയും എഴുത്തു കാരിയുമായ കിം കാംബെൽ എന്ന അവ്‌രിൽ ഫേദ്ര ഡഗ്ലസ് ‘കിം കാംബെൽ പിസി സിസി ഒബിസി കെസിയുടേയും  ( 1947), 
കംബോഡിയന് നാഷണൽ റെസ്ക്യൂ പാർട്ടി എന്നറിയപ്പെടുന്ന പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും 2015 ജനുവരി മുതൽ 2015 നവംബർ വരെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ച ഒരു ഒരു കംബോഡിയൻ രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനും ആക്ടിവിസ്റ്റുമായ സാം റെയിൻസിയുടേയും (1949 ),ജന്മദിനം !!
ഇന്നത്തെ സ്മരണ  !!!*********അമ്പലപ്പുഴ ഗണപതിശർമ്മ മ. (1994)സാവിത്രി ഫൂലെ മ. (1831-1897 )കുസുമാഗ്രജ്  മ. (1912- 1999)(വിഷ്ണു വാമൻ ഷിർ‌വാഡ്കർ)വി. സുത്യയെവ്  മ. (1903-1993)ജീൻ ജിറൗഡ്  മ(1938-2012)ഗ്യൂസെപ്പെ മസ്സിനി മ. (1805-1972)മാരി സാൻഡോസ് മ. (1896-1966)
എ.ടി. ഉമ്മർ ജ.  (1933-2001)പി.എസ്. നടരാജപിള്ള ജ. (1891-1966)അഡ്വ. എം. കൃഷ്ണന്‍കുട്ടി ജ (1929  )അസ്‌ഗർ അലി എൻ‌ജിനിയർ  ജ. (1939-2013) ഉസാമ ബിൻ ലാദൻ ജ.(1957-2011) മോർഗൻ സ്വാൻഗിറായി ജ(1952-2018)ബിക്സ് ബീഡർബെക്കെ ജ(1903 -1931)
ഇന്നത്തെ സ്മരണ  !!!*********
1739 – ചാൾസ് ഒന്നാമൻ രാജാവ് ബ്രിട്ടിഷ് പാർലമെന്റ് പിരിച്ചു വിട്ടു. ബ്രിട്ടനിൽ 11 വർഷത്തെ സ്വേച്ഛാധിപത്യത്തിനു തുടക്കം. 
1801 – ബ്രിട്ടനിലെ ആദ്യ സെൻസസ്.

1849 –  എബ്രഹാം ലിങ്കൺ, കടൽത്തീരങ്ങൾക്കും തടസ്സങ്ങൾക്കും മുകളിലൂടെ ഒരു ബോട്ട് ഉയർത്തുന്നതിനുള്ള ഉപകരണത്തിന് പേറ്റൻ്റിന് അപേക്ഷിച്ച ആദ്യത്തെ യു.എസ് പ്രസിഡൻ്റായി.
1862 – ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും സാൻസിബാറിൻ്റെ സ്വാതന്ത്ര്യം അംഗീകരിച്ചു.
1876 – അലക്സാണ്ടർ ഗ്രഹാം ബെല്ലിന് ടെലിഫോൺ പേറ്റൻ്റ് ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, സുഹൃത്ത് വാട്സന് തൻ്റെ ആദ്യത്തെ ടെലിഫോൺ കോൾ ചെയ്തു. 
1910 –  റിപ്പബ്ലിക് ഓഫ് ചൈന അടിമത്തം ഔദ്യോഗികമായി നിർത്തലാക്കി.
1922 – മഹാത്മാ ഗാന്ധി  തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി
1939 –  ഇന്ത്യയിലെ ഹൈദരാബാദിലെ ആലിപ്പഴത്തിൽ 17 ഗ്രാമങ്ങൾ തകർന്നു.
1945 – രണ്ടാം ലോകമഹായുദ്ധം: യുഎസ് ആർമി ഫോഴ്സ് ടോക്കിയോയിൽ ഫയർബോംബ് ഇടുകയും ഇതിന്റെ ഫലമായുണ്ടായ സംഘർഷം 100,000 ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു.
1948 – ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മദ്രാസ് രാജാജി ഹാളിൽ സ്ഥാപിതമായി. 1951 ലാണു സംഘടനയുടെ ഭരണഘടന നിലവിൽ വന്നത്.
1949 – മിൽഡ്രഡ് ഗില്ലാർസ് (“ആക്സിസ് സാലി”) രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു.
1952- ഒരു അട്ടിമറിക്ക് ശേഷം ഫുൾജെൻസിയോ ബാറ്റിസ്റ്റ ക്യൂബയിൽ അധികാരം ഏറ്റെടുത്തു.
1959 -ലാസയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു, ഇത് ടിബറ്റൻ പ്രക്ഷോഭത്തിന് കാരണമായിചൈന ദലൈലാമയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്ന് 300,000 ടിബറ്റുകാർ അദ്ദേഹത്തിന്റെ കൊട്ടാരം വളഞ്ഞു.
1959-ൽ ചെഗുവേരയുടെ നേതൃത്വത്തിൽ വിമതർ സ്വേച്ഛാധിപതിയെ താഴെയിറക്കി.
1977 – ജ്യോതിശാസ്ത്രജ്ഞരായ ജെയിംസ് എലിയട്ട്, ടെഡ് ഡൻഹാം, ജസിക്ക മിൻക് എന്നിവർ യുറാനസിനു ചുറ്റുമുള്ള വളയങ്ങൾ കണ്ടെത്തി 
1985 –  ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി.
1997 –  ആരംഭിച്ച ഡോട്ട്‌കോം ബൂം, എണ്ണമറ്റ പുതിയ ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളുടെ വരവോടെയാണ്. ഊഹക്കച്ചവട കുമിള പൊട്ടിത്തെറിച്ചപ്പോൾ, നിരവധി ചെറുകിട നിക്ഷേപകരെ ബാധിച്ചു.
2000 – NASDAQ കോമ്പോസിറ്റ് സ്റ്റോക്ക് മാർക്കറ്റ് സൂചിക 5408.60-ൽ എത്തിയപ്പോൾ ഡോട്ട്കോം ബബിൾ പൊട്ടിത്തെറിച്ചു.
2006 – മാർസ് റീകണൈസൻസ് ഓർബിറ്റർ ചൊവ്വയിൽ എത്തി.

2018 – ‘ദേശാഭിമാനി’ കൊല്ലം എഡിഷൻ ആരംഭിച്ചു.
2020 – റഷ്യൻ പാർലമെൻ്റിൻ്റെ അധോസഭ വ്‌ളാഡിമിർ പുടിനെ ആജീവനാന്തം പ്രസിഡൻ്റ് പദവി വഹിക്കാൻ അനുവദിക്കുന്ന നിയമനിർമ്മാണം പാസാക്കി.
2021 –  മെറിക്ക് ഗാർലാൻഡ് യുഎസ് അറ്റോർണി ജനറലായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു.
2022 – വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയുടെ പുതിയ പഠനമനുസരിച്ച്, COVID-19-ൽ നിന്നുള്ള ആഗോള മരണസംഖ്യ 18.2 ദശലക്ഷമായി കണക്കാക്കപ്പെടുന്നു.***************ഇന്ന് ; സംസ്കൃത സ്കൂൾ  നടത്തുകയും .തുള്ളൽ പ്രസ്ഥാനം, ആട്ടക്കഥ തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനും, സ്യമന്തകം ആട്ടക്കഥ, ഗജേന്ദ്രമോക്ഷം മണിപ്രവാള കാവ്യം, ഗായത്രീ രഹസ്യം തുടങ്ങി ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ എഴുതിയ സാഹിത്യകാരനും പ്രഭാഷകനും  ആയിരുന്ന അമ്പലപ്പുഴ ഗണപതിശർമ്മയെയും (1909 – 1994 മാര്‍ച്ച്‌ 10),
മഹാരാഷ്ട്രയിൽ സാമൂഹ്യപ്രവർത്തകയും, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ,    പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് ബദൽ വിവാഹങ്ങൾ സംഘടിപ്പിക്കുക  തുടങ്ങി  അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാവിത്രി ഫൂലെയെയും  (1843 ജനുവരി 3-1897 മാർച്ച് 10),
പ്രശസ്ത മറാത്തി കവിയും  നാടകകൃത്തും  നോവലിസ്റ്റും , ചെറുകഥാകൃത്തും , മനുഷ്യ സ്നേഹിയും, കുസുമാഗ്രജ് എന്ന തൂലികാ നാമത്തില്‍  കൃതികൾ രചിച്ചിരുന്ന (ഇക്കൊല്ലം തുടക്കത്തില്‍    തന്നെ പ്രദര്‍ശനത്തിനു എത്തിയ നടസാമ്രാട്ട് ) വിഷ്ണു വാമൻ ഷിർ‌വാഡ്കരിനെയും (ഫെബ്രുവരി 27, 1912 – മാർച്ച് 10, 1999),
ബാല സാഹിത്യ കൃതികൾ രചിച്ച എഴുത്തുകാരനും ചിത്രകാരനും, പഴയ സോവിയറ്റ് യൂണിയനിലെ (റഷ്യ)യിലെ അനിമേറ്റഡ് കാർട്ടൂൺ വ്യവസായത്തിന്റെ സ്ഥാപകനുമായിരുന്ന വ്‌ളാദിമിർ ഗ്രഗൊറേവിച്ച് സുത്യയെവ് എന്ന വി. സുത്യയെവിനെയും  (5 ജൂലൈ 1903— 10 മാർച്ച് 1993),
ബാൻഡസ് ഡെസിനീസ് (ബിഡി) പാരമ്പര്യത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഫ്രഞ്ച് കലാകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായിരുന്ന ജീൻ ഹെൻറി ഗാസ്റ്റൺ ജിറൗഡിനേയും(8 മെയ് 1938 – 10 മാർച്ച് 2012),

ജെനോയിസ് പ്രചാരകനും വിപ്ലവകാരിയും, രഹസ്യ വിപ്ലവ സമൂഹമായ യംഗ് ഇറ്റലിയുടെ സ്ഥാപകനും (1832), ഇറ്റാലിയൻ ഐക്യത്തിനായുള്ള പ്രസ്ഥാനത്തിൻ്റെ ചാമ്പ്യനും എന്നറിയപ്പെടുന്ന ഗ്യൂസെപ്പെ മസ്സിനിയേയും  (ജ. ജൂൺ 22, 1805 – 1872 മാർച്ച് 10 പിസ , ഇറ്റലി),
 അമേരിക്കൻ ജീവചരിത്രകാരിയും നോവലിസ്റ്റും ആദ്യകാല അമേരിക്കൻ പടിഞ്ഞാറിനെ ചിത്രീകരിക്കുന്ന സൂക്ഷ്മ ഗവേഷണ പുസ്തകങ്ങൾക്ക് പ്രശസ്തയും നോവലിസ്റ്റ്, ജീവചരിത്രകാരി, പ്രഭാഷക എന്നീ നിലകളിൽ അറിയപ്പെടുന്ന മാരി സാൻഡോസ് എന്ന മാരി സുസെറ്റ് സാൻഡോസ്  നെബ്രാസ്ക യേയും  (ജ. മെയ് 11, 1896 – 1966  മാർച്ച് 10),
ആഭിജാത്യത്തിലെ ‘ചെമ്പകപ്പൂങ്കാവനത്തിലെ’, വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ നമുക്ക് തന്ന  പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകന്‍  എ.റ്റി.ഉമ്മറിനെയും (10 മാർച്ച് 1933 – 15 ഒക്ടോബർ 2001),
തിരുക്കൊച്ചിയിൽ 1954-55 കാലത്തു ധനകാര്യമന്ത്രിയും  എം.പി യും, ലളിതജീവിതം നയിച്ചിരുന്ന പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയചിന്തകനും (പി.എസ്.പി)    മന്ത്രി, നിയമസഭാ സാമാജികൻ, പാർലമെന്റ് അംഗം, പ്രജാസഭാ മെമ്പർ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പർ, നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ എന്നീ നിലകളിലും അറിയപ്പെടുന്ന  പി.എസ്. നടരാജപിള്ളയെയും (മാർച്ച് 10, 1891 – ജനുവരി 10, 1966),

സാഹിത്യകാരനുംഅഭിഭാഷകനുമായിരുന്ന അഡ്വ എം. കൃഷ്ണന്‍കുട്ടിയെയും (മാർച്ച് 10, 1929  – ജൂൺ 4, 2009)
പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും, ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനായ ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണ വാദിയായ എഴുത്തുകാരനും സന്നദ്ധ പ്രവർത്തകനുമായ   അസ്‌ഗർ അലി എൻ‌ജിനിയറെയും (10 മാർച്ച് 1939 – 14 മേയ് 2013),
2001 സെപ്റ്റംബർ 11ന് രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്ത അൽ ഖാഇദ‎ എന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും  എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദിയും ആയിരുന്ന    ഉസാമ ബിൻ ലാദനെയും (മാർച്ച് 10, 1957– മേയ് 2, 2011),
2009 മുതൽ 2013 വരെ സിംബാബ്‌വെയിലെ പ്രധാനമന്ത്രിയായിരുന്ന    മോർഗൻ റിച്ചാർഡ് സ്വാൻഗിറായയേയും ( (10 മാർച്ച് 1952 – 14 ഫെബ്രുവരി 2018 ),

 ഒരു അമേരിക്കൻ ജാസ് കോർണിസ്റ്റും പിയാനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന  ലിയോൺ ബിസ്മാർക്ക് ” ബിക്സ് ” ബീഡർബെക്കെയേയും (മാർച്ച് 10 , 1903 – ഓഗസ്റ്റ് 6, 1931) സ്മരിക്കുന്നു !!! By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed