പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ തട്ടിപ്പ് വീട്ടമ്മയുടെ 10 ലക്ഷം രൂപ നഷ്ടമായി. ഗൂഗിള്‍മാപ്പ് റിവ്യൂ റേറ്റിംങ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന് അറിയിച്ചാണ് വീട്ടമ്മയെ കബളിപ്പിച്ചത്.തട്ടിപ്പുശ്രംഖലയിലെ കണ്ണിയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതു വരികയുമായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കൊടുവായൂര്‍ സ്വദേശി സായിദാസ് ആണ് പിടിയിലായത്.
പാലക്കാട് സൈബര്‍ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്. വ്യാജ വ്യാപാരസ്ഥാപനത്തിന്റെ മറവില്‍ വിവിധ ബാങ്കികളില്‍ അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം ഊര്‍ജിതമാക്കി.