എറണാകുളം: എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ആദ്യറൗണ്ട് പര്യടനം പൂർത്തിയാക്കി ട്വന്റി20 പാർട്ടിയുടെ സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡി തരംഗമാകുന്നു.
മാർച്ച്‌ 3 ഞായറാഴ്ച കളമശ്ശേരിയിൽ നിന്നും ആരംഭിച്ച് എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോയ അഡ്വ. ആന്റണി ജൂഡിയുടെ റോഡ് ഷോ മാർച്ച്‌ 9 ശനിയാഴ്ച മറൈൻ ഡ്രൈവിൽ സമാപിച്ചു.
കേരളത്തിൽ വേരുറപ്പുള്ള രാഷ്ട്രീയപാർട്ടികളും മുന്നണികളും നിർത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ് അഡ്വ. ആന്റണി ജൂഡി. എറണാകുളത്തെ വോട്ടർമാർ വളരെ ആഗ്രഹിച്ചിരുന്ന മാറ്റമാണ് ട്വന്റി20 പാർട്ടി എറണാകുളത്ത് മത്സരിക്കുന്നതിലൂടെ നടക്കാൻ പോകുന്നതെന്ന് ആന്റണി ജൂഡി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടത് പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ചു ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ വികസനവുമാണെന്നും അത് നൽകാൻ നിലവിൽ കഴിവുള്ള ഏക പാർട്ടി ട്വന്റി20 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ്ഷോയിൽ യുവാക്കളും മുതിർന്നവരും ഒരുപോലെ തരുന്ന പിന്തുണയും സ്നേഹവായ്പും മികച്ച വിജയപ്രതീക്ഷയാണ് നൽകുന്നതെന്നും ആന്റണി ജൂഡി പറഞ്ഞു. 
പ്രചാരണപരിപാടികൾക്ക് ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ, ജില്ലാ കോർഡിനേറ്റർമാരായ ലീനാ സുഭാഷ്, സജി തോമസ്, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഡോ. ടെറി തോമസ്, ഷൈനി ആന്റണി, ആനന്ദ് കൃഷ്ണൻ, മറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *