വേലാന്താവളം: വേലന്താവളം എക്‌സൈസ് ചെക്ക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. ചിറ്റൂർ അതിർത്തി കേന്ദ്രികരിച്ചുള്ള പരിശോധനക്കായി രൂപീകരിച്ച എക്സൈസ് മൊബൈൽ ഇന്റർവേൻഷൻ യൂണിറ്റ് (കെമു ), എക്സൈസ് ചെക്ക് പോസ്റ്റ്‌  വേലാന്താവളം എന്നിവരുടെ സംയുക്ത മിന്നൽ തിരിച്ചലിൽ  കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും വാഹന പരിശോധനയിൽ ആണ് കഞ്ചാവ്‌ പിടികൂടിയത്. 8ന് നടത്തിയ പരിശോധനയിൽ ആണ് ഇവ പിടികൂടിയത്.
ഒറീസ സംസ്ഥാനത്ത് നബരംഗപൂർ താലൂക്കിൽ ഡാമപാല വില്ലേജിൽ കുട്ടുബൈ ദേശത്ത് ഹരിജാൻഷി വീട്ടിൽ ഗംഗാറാം ഹരിജൻ മകൻ വിജയ് ഡോഗ്രി (24/2024) എന്നയാളിൽ നിന്നും ആണ് 8.43. കിലോഗ്രാം കഞ്ചാവ് ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ട‌റും കെമു ചാർജ്ജ് ഓഫീസറും ആയ അനീഷ്മോഹനും പാർട്ടിയും ചെക് പോസ്റ്റ‌് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവ് കടത്തിവന്നത് കണ്ടെത്തിയത്.
ടിയാനെ പ്രതിയാക്കി കൂടുതൽ അന്വേഷണങ്ങൾക്കായി ഒരു എന്‍ഡിപിഎസ് കേസ് ചിറ്റൂർ റേഞ്ചിൽ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് ഒറീസ്സയിൽ നിന്നും വാങ്ങി കേരളത്തിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്നതാണെന്ന് സംശയിക്കുന്നു. അറസ്‌റ്റ് ചെയ്ത    പ്രതിയെ ചിറ്റൂർ കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.
അന്തർ സംസ്ഥാന ലഹരി കടത്തിന്റെ പുതിയ വഴികൾ തടയാൻ വേണ്ടി ചിറ്റൂർ താലൂക്കിലെ അതിർത്തി മേഖലയിലെ പെട്രോളിങ് ശക്തിപ്പെടുത്താൻ പ്രേതെകമായി രൂപീകരിച്ച കെമു സംവിധാനം വരും ദിവസങ്ങളിൽ  ഈ മേഖല കേന്ദ്രികരിച്ചു. കൂടുതൽ ശക്തമായി പ്രവർത്തനം നടത്തുന്നതാണ് എന്നു ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണ്ണർ  വി റോബർട്ട്‌ അറിയിച്ചു. അന്യസംസ്ഥാന ബന്ധങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഈ കേസിൽ അന്വേഷിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എം സൂരജ് അറിയിച്ചു.
പരിശോധനയിൽ അനിഷ്‌ മോഹൻ പി എക്സൈസ് ഇൻസ്‌പെക്ടർ ചിറ്റൂർ റേഞ്ച്, ജെ.ആർ.അജിത്ത് പ്രെവെൻറ്റീവ് ഓഫീസർ എക്‌സൈസ് ചെക്ക്പോസ്റ്റ് വേളന്താവളം, ഷെയ്ഖ് ദാവൂദ് പ്രെവെൻറ്റീവ് ഓഫീസർ (ജിആര്‍), മൂസപ്പ, പ്രെവെൻറ്റീവ് ഓഫീസർ (ജിആര്‍), സജീവ്.ടി.സി  പ്രെവെൻറ്റീവ് ഓഫീസർ (ജിആര്‍), ലിന്റെഷ് സിവിൽ എക്‌സൈസ് ഓഫീസർ എന്നിവരും പങ്കെടുത്തു.
മദ്യം മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ എക്സൈസ് സർക്കിൾ ഓഫീസ് ചിറ്റൂർ – 04923222272, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ .ചിറ്റൂർ  9400069610, 3എക്സൈസ് റെയിഞ്ച് ഓഫീസ് ചിറ്റൂർ 04923221849, എക്സൈസ് ഇൻസ്പെക്ടർ ചിറ്റൂർ 9400069619, എക്സൈസ് ഡിവിഷൻ ഓഫീസ് പാലക്കാട് 04912505897, ടോൾ ഫ്രീ നമ്പർ പാലക്കാട് ജില്ലാ ആസ്ഥാനം -155358 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *