കൊല്ലം: രാഷ്ട്രീയ മാലിന്യങ്ങൾ ബിജെപി ഓഫീസിൽ നിക്ഷേപിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ലഹരി പിടിക്കുന്ന ഓരോ കേസുകളിലും സിപിഎമ്മിനും കീഴ്ഘടകങ്ങൾക്കും ബന്ധമുണ്ട്. സർക്കാരിന്റെ തണലിലാണ് ഇവരുടെ പ്രവർത്തനമെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.