കുവൈറ്റ് സിറ്റി : കൊയിലാണ്ടി താലൂക് അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്ലൈറ്റേഴ്സ് ഫർവാനിയ ജേതാക്കളായി. ഫൈനലിൽ അക്കായ് വാരിയേസിനെ അഞ്ചു വിക്കറ്റിനു പരാജയപെടുത്തിയാണ് ഫ്ലൈറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. വിന്നേഴ്സ് ടീമുനുള്ള ട്രോഫിയും പ്രൈസ് മണിയും സർട്ടിഫിക്കറ്റും മെഡലുകളും ടൂർണമെന്റ് മുഖ്യ സ്പോൺസറായ യു.എ.ഇ എക്സ്ചേഞ്ച് ഏരിയ മാനേജർ മുഹമ്മദ് ഹസനും, റണ്ണേഴ്സ് ടീമിന് കോ-സ്പോൺസറായ ടോം & ജെറി റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടറും അസോസിയേഷൻ രക്ഷാധികാരിയുമായ ഷബീർ മണ്ടോളിയും കൈമാറി.
കുവൈറ്റിലെ പ്രമുഖ പതിനാറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാർക്കുള്ള ഉപഹാരം മലയാളിയായ മുൻ കുവൈറ്റ് നാഷ്ണൽ ടീം താരം സാജിദ് കലാമും നിഷാദ് തിക്കോടിയും കൈമാറി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി അക്കായ് വാരിയേസിന്റെ സർതാജ് അലിയും മികച്ച ബൗളർ ആയി ഫ്ലൈറ്റേഴ്സിന്റെ രഞ്ജി അലക്കാടിനേയും ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി ഫ്ലൈറ്റേഴ്സിന്റെ ജസീം മുഹമ്മദിനേയും തെരഞ്ഞെടുത്തു.
അക്കായ് വാരിയേസിന്റെ സർതാജ് അലി തന്നെയാണ് ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപെട്ടത്. കൊയിലാണ്ടി താലൂക് അസോസിയേഷൻ പ്രസിഡന്റ് ജിനീഷ് നാരായണൻ ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ട്രഷറർ സാഹിർ പുളിയഞ്ചേരി സ്പോർട്സ് വിംഗ് കൺവീനർ ഷമീം മണ്ടോളി, ടൂർണമെന്റ് കൺവീനർ നിസാർ ഇബ്രാഹിം ഭാരവാഹികൾ ആയ മൻസൂർ മുണ്ടോത്ത്, മനോജ് കുമാർ കാപ്പാട് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. റഹീസ് സാലിഹ്, ഷറഫ് ചോല, ബാസിൽ, ജോജി വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.