ചൂടിന്റെ ആധിക്യം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ദിനം പ്രതി കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നുണ്ട്. ചൂടു കൂടുമ്പോള്‍ ഉഷ്ണ തരംഗങ്ങള്‍ ഉണ്ടാവാനും തന്‍മൂലം സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്. 
ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കൂടുകയോ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്ണ തരംഗം. കേരളത്തില്‍ 2012ലും 2016ലും ഉഷ്ണതരംഗം ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 
വേനലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ 
ശരീരത്തിന് താങ്ങാനാകാത്ത തരത്തിലുള്ള ചൂട് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് സൂര്യാഘാതം. സൂര്യാതപം എന്നിവയ്ക്ക് കാരണമാകാം. രാവിലെ 11 മണിമുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ വെയില്‍ ഏല്‍ക്കാതിരിക്കുക ദേഹം പരമാവധി മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക കുട ചൂടുകയോ തുണികൊണ്ട് തല മറയ്ക്കുകയോ ചെയ്യണം തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിയ്ക്കുക വെയില്‍ കടുക്കുന്ന സമയം പുറംജോലികള്‍ ഒഴിവാക്കുക
ചൂടിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭക്ഷണ ശീലങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. 
വറുത്തതും പൊരിച്ചതും, അധികമായി മസാല ചേര്‍ത്ത ഭക്ഷണവും, മദ്യവും ഒഴിവാക്കുക പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക കുമ്പളം, മത്തന്‍, വെള്ളരി എന്നിവ ധാരാളമായി കഴിക്കുക ധാന്യത്തിന്റെ അളവ് കുറയ്ക്കുക നിര്‍ജലീകരണം അനുഭവപ്പെട്ടാല്‍ നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക രാമച്ചം, നറുനീണ്ടി. നെല്ലിക്ക എന്നിവ ചതച്ച് ശുദ്ധജലത്തിലിട്ട് ഒരു ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ഉഷ്ണം കുറയ്ക്കാന്‍ സഹായിക്കും. ചായ, കാപ്പി എന്നിവ നിയന്ത്രിക്കുക മൈദ, പുളിപ്പിച്ച ആഹാരം, കട്ടിയുള്ള പാല്‍, കട്ടിയുള്ള തൈര്, മധുരം കൂടിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക

By admin

Leave a Reply

Your email address will not be published. Required fields are marked *