കേംബ്രിഡ്ജ്: മലയാളികൾക്കിടയിൽ ഭീതി പടർത്തികൊണ്ട് അർബുദ മരണങ്ങൾ യു കെയിൽ തുടർക്കഥയാകുന്നു.  കേംബ്രിഡ്ജിൽ താമസിക്കുന്ന മലയാളി നഴ്സിന്റെ ആകസ്മിക നിര്യാണത്തിൽ കണ്ണീർവാർക്കുകയാണ് യുകെ മലയാളികൾ. കോട്ടയം സ്വദേശിനി ടീന സൂസൻ തോമസാണ് അർബുദ രോഗത്തിന് ചികിത്സയിൽ ഇരിക്കെവെ വിട പറഞ്ഞത്. 
ആഴ്ചകളുടെ വ്യത്യാസത്തിൽ അർബുദം ബാധിച്ചു യുകെയിൽ മരണത്തിനു കീഴടങ്ങുന്ന ആറാമത്തെ വ്യക്തിയാണ് ടീന. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്ന, ടീന രണ്ട് വർഷം മുമ്പാണ് യു കെയിലെത്തിയത്.
അടുത്തിടെയാണ് ടീനക്ക് അർബുദ രോഗം സ്ഥിരീകരിച്ചതും ചികിത്സ ആരംഭിച്ചതും. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകൾക്കുള്ളിൽ തന്നെയുണ്ടായ വേർപാട് വിശ്വസിക്കാനാവാതെയിരിക്കുകയാണ് ടീനയുടെ കുടുംബവും സുഹൃത്തുക്കളും. 
സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് കേംബ്രിഡ്‌ജ് ഇടവകാംഗമായ അനീഷ് മണിയാണ് ടീനയുടെ ഭർത്താവ്. സംസ്കാരം സംബന്ധമായ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *