ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാർച്ച് 24 ഞായറാഴ്ച രാവിലെ 11 മണിക്ക് ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി ജെ സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായരെയും നിയമിച്ചു.
2024 – 2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റെർണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-21, ജനറൽ കൗൺസിൽ അംഗങ്ങൾ-32, വനിതാ വിഭാഗം കൺവീനർ-1, ജോയിന്റ് കൺവീനർ-2 എന്നീ തസ്തികകളിലേക്കാണ് ഇലക്ഷൻ ആവശ്യമെങ്കിൽ നടക്കുക.
മാർച്ച് 11, 12 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ 8:30 വരെ മണി വരെ ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയത്തിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാവുന്നതാണ്.
മാർച്ച് 11, 12, 13 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ 8:30 വരെ മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 14-നു രാത്രി 8:30-ന് സൂക്ഷ്‌മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 15-ന് വൈകുന്നേരം 7 മണി മുതൽ രാത്രി 8:30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.
മാർച്ച് 15 രാത്രി 9 മണിക്ക് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമായി വന്നാൽ മാർച്ച് 24-ന് ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക് പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ ജെ സോമനാഥനെയോ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായരെയോ 9717999482, 9818750868എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.