കുവൈറ്റ് സിറ്റി: കുവൈറ്റ് സ്‌പോര്‍ട്‌സ് ഡേയുടെ ആദ്യഘട്ടം ശനിയാഴ്ച ആരംഭിച്ചു. കാല്‍നടയായും ബൈക്കുകളിലുമായി 13,000 റേസര്‍മാര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അല്‍ സലേം അല്‍ സബാഹിന്റെയും, നിരവധി ഉദ്യോഗസ്ഥരുടെയും, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെയും സ്‌പോണ്‍സര്‍ഷിപ്പിലും സാന്നിധ്യത്തിലുമാണ് പരിപാടി തുടങ്ങിയത്.
ഏകദേശം 13,000 മത്സരാര്‍ഥികള്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് കോസ്‌വേയില്‍ മത്സരിച്ചു. അഞ്ച് കി.മീ റേസ് വാക്കിംഗ്, 15 കി.മീ ബൈക്ക് റേസ്, മറ്റ് കായിക പ്രവര്‍ത്തനങ്ങള്‍, ഷോകള്‍ എന്നിവ ഉണ്ടായിരുന്നു.