കൊല്ലം: തിരുവനന്തപുരം-മധുര-തിരുവനന്തപുരം (16343/16344) അമൃത എക്സ്പ്രസിന് കഴക്കൂട്ടം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ്. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോകുന്ന വണ്ടി രാത്രി 8.45 ന് കഴക്കൂട്ടത്ത് നിർത്തി 8.46 ന് പുറപ്പെടും. മധുരയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന വണ്ടി പുലർച്ചെ 3.36 ന് കഴക്കൂട്ടത്ത് എത്തി 3.37 ന് പുറപ്പെടും.
അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കുന്നതോടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക ആയിരക്കണക്കിന് ടെക്നോപ്പാർക്ക് ജീവനക്കാർക്കാണ്.