ദുബായ്: മടവൂർ ശൈഖ് സിഎം വലിയുല്ലാഹിയുടെ മുപ്പതിനാലമത് ആണ്ടുനേർച്ച, 2024 ഏപ്രിൽ 13ന് ദുബായ് ഖിസൈസിൽ നടക്കും. വിവിധ സംഘടനകളുടെ സഹകരണത്തോടെ മടവൂർ സിഎം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
മുത്തന്നൂർ തങ്ങൾ, ടി.കെ അബ്ദുറഹ്മാൻ ബാഖവി തുടങ്ങി മത സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് സ്വാഗത സംഘ രൂപീകരണവും ഇഫ്താർ വിരുന്നും മാർച്ച് 17ന് നടക്കും.