തൃശൂര്‍: തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. പ്രവര്‍ത്തിക്കാന്‍ ആളില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേക്ക് പോവുമെന്ന് സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പരിഹാസം.
‘പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതിന്റെ പേരില്‍ ഒരാള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു എന്നു കേട്ടു’, എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
തനിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ആളില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേക്ക് പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിച്ചോളാമെന്നും സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നുണ്ട്. എന്താണ് ബൂത്തിന്റെയും ബൂത്ത് പ്രസിഡന്റെയും ജോലിയെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്.