വാഹന ബ്രാൻഡായ ഫോർഡ് മോട്ടോർ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയേക്കുമെന്ന് കഴിഞ്ഞ കുറച്ചുദിവസമായി കേട്ടുതുടങ്ങിയിട്ട്. ഓട്ടോ ഭീമൻ എൻഡവർ എസ്‌യുവിയുമായി ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇപ്പോഴിതാ വിദേശത്ത് എവറസ്റ്റ് എന്ന പേരിൽ വിൽക്കുന്ന പുതു തലമുറ മോഡൽ ഫോർഡ് എൻഡവർ എസ്‌യുവി ചെന്നൈയ്ക്ക് സമീപം പരീക്ഷണത്തിനിടെ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
പരീക്ഷണത്തിനിടെ പുതിയ എൻഡവറിൻ്റെ ഇന്ത്യയിലെ ആദ്യത്തെ കണ്ടെത്തലാണിത്. തായ്‌ലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിൽ വിൽക്കുന്ന എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയൻ്റായ ഫോർഡ് എവറസ്റ്റ് ട്രെൻഡാണ് ഈ മോഡൽ. 2022-ൽ കാർ നിർമ്മാതാവ് ഇന്ത്യ വിട്ടതിന് ശേഷം ഇതാദ്യമായാണ് എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ കാണുന്നത്.
എവറസ്റ്റ് എസ്‌യുവി എന്നറിയപ്പെടുന്ന ഫോർഡ് എൻഡവർ എസ്‌യുവിയുടെ സ്പൈഷോട്ട് ഉടൻ തന്നെ മോഡൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുമെന്ന് സൂചന നൽകുന്നു. ഫോർഡ് എവറസ്റ്റ് എസ്‌യുവി ചെന്നൈയ്ക്ക് സമീപം ഫ്ലാറ്റ്ബെഡ് ട്രക്കിൽ കയറ്റുന്നതിനിടെയാണ് കണ്ടെത്തിയത് . എവറസ്റ്റ് എസ്‌യുവി നിരവധി ആഗോള വിപണികളിൽ വിറ്റഴിക്കപ്പെടുന്നു. എൻട്രി ലെവൽ ട്രെൻഡ് വേരിയൻ്റാണ് ചിത്രത്തിൽ കാണുന്നത്.
ഈ വർഷം ആദ്യം ഇന്ത്യയിൽ പുതിയ തലമുറ എൻഡവർ എസ്‌യുവിക്ക് ഫോർഡ് അടുത്തിടെ പേറ്റൻ്റ് ഫയൽ ചെയ്തിരുന്നു. എൻഡവർ ഒരു തിരിച്ചുവരവ് നടത്തുകയാണെങ്കിൽ, അത് ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. പുതിയ എവറസ്റ്റ് എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോ ഡീസൽ അല്ലെങ്കിൽ 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. ടർബോ എഞ്ചിന് 168 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ കഴിയും.