തിരുവനന്തപുരം: എല്ലാം വളരെ ഭംഗിയായി ചെയ്തിട്ട് ഒടുവില്‍ പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കുന്നത് കോണ്‍ഗ്രസില്‍ ഒരു സ്ഥിരം പതിവാണ്. ലീഡല്‍ കരുണാകരന്‍റെ മകള്‍ പത്മജ ബിജെപിയില്‍ ചേര്‍ന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ഗംഭീര കരുനീക്കങ്ങളുമായി സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയ കോണ്‍ഗ്രസിപ്പോള്‍ കെപിസിസി അധ്യക്ഷന്‍റെ ചുമതല എംഎം ഹസന് കൈമാറിയിരിക്കുകയാണ്.

കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും നെഗറ്റീവ് സാന്നിധ്യമായി കാണുന്ന നേതാവാണ് ഹസന്‍. അങ്ങനൊരാളെ ഒരു തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ണായക പദവിയിലിരുത്താന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്ക് കഴിയും എന്നാണ് നിരീക്ഷകരുടെ ചോദ്യം.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഹസനെ കൊണ്ടുവന്നതിനെതിരെ പാര്‍ട്ടിയിലുണ്ടായ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. നവമാധ്യമങ്ങളില്‍ ഹസന്‍റെ പ്രസ്താവനകള്‍ക്കു താഴെ കോണ്‍ഗ്രസുകാര്‍ തന്നെ ചീത്തവിളി പതിവാണ്.
ഇതൊന്നും ഉള്‍ക്കൊള്ളാതെയാണ് ഒരു നിര്‍ണായക തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് ഇങ്ങനെയൊക്കെയുള്ള നേതാക്കളെ അവരോധിക്കുന്നത്.

കെ മുരളീധരനെ സുരേഷ് ഗോപിക്കെതിരെ തൃശൂരും ഷാഫി പറമ്പിലിനെ കെകെ ശൈലജയ്ക്കെതിരെ വടകരയിലും കെ സുധാകരനെ വീണ്ടും കണ്ണൂരിലും മല്‍സരത്തിനിറക്കി ഗംഭീര കരുനീക്കം നടത്തിയിട്ട് ഒടുവില്‍ അതിന്‍റെ എല്ലാ ശോഭയും കെടുത്തിയ തീരുമാനമാണ് ഹസന്‍റെ നിയമനത്തിലൂടെ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *