പെരുവ:പാരമ്പര്യ ചികിത്സാരംഗത്ത് വിഷ ചികിത്സയിൽ ഏഴു പതിറ്റാണ്ട് പൂർത്തിയാക്കി ആയിരക്കണക്കിന് വിഷം തീണ്ടിയ രോഗികൾക്ക് പുനർജനി നൽകിയ  സ്വത്വികനായ മഹത് വ്യക്തിത്വത്തിന് ഉടമയും ആതുര സേവനം ഈശ്വര സേവനമായി കണ്ട ഉത്തമ വിശ്വാസത്തിന്  ഉദാഹരണവുംആണ് മൂർകാട്ടിൽ ദാമോദൻ വൈദ്യർ എന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ്ഡോക്ടർ എൻ ജയരാജ് എംഎൽഎ പറഞ്ഞു
 പാരമ്പര്യ വിഷ ചികിത്സാരംഗത്ത് ഏഴ് പതിറ്റാണ്ടത്തെ സേവനം പൂർത്തീകരിച്ച ദാമോദരൻ വൈദ്യരെ വസതിയിൽ സന്ദർശിച്ച് അനുമോദനങ്ങൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ആധുനിക ചികിത്സ സമ്പ്രദായങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ വിഷം തീണ്ടിയെത്തുന്ന വർക്ക് പുനർജീവന പ്രതീക്ഷകളുടെ അത്താണിയായിരുന്നു മൂർക്കാട്ടിൽ വിഷ ചികിത്സ വൈദ്യശാല പാരമ്പര്യമായി ലഭിച്ച അറിവുകൾ സമൂഹനന്മയ്ക്കായി ഉഴിഞ്ഞുവച്ച കർമ്മയോഗി യാണ് മൂർകാട്ടിൽ ദാമോദരൻ വൈദ്യർ എന്ന് ചീഫ് വിപ്പ് വ്യക്തമാക്കി
 ദാമോദരൻ വൈദ്യരെ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് പൊന്നാട അണിയിച്ച് ആദരിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ടി എസ് ശരത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ കുതിരവേലി വൈദ്യരുടെ സഹധർമ്മിണി മഹിളാമണി മകൻ സജിമൂർകാട്ടിൽ ആഘോഷ സമിതി ഭാരവാഹികളായ രാജു തെക്കേക്കാല എ പുഷ്ക്കരൻ അരീക്കര കീഴൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കുരുവിള അഗസ്തി ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ ടി എ ജയകുമാർ സന്ദീപ് കുമാർ സി. റ്റി ബൈജു ചെത്തു കുന്നേൽ മനു പ്രമദൻ എ കെ സജി നീലികുളങ്ങര തുടങ്ങിയവർ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *